ക്ഷേത്രത്തിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി
Saturday, April 5, 2025 10:16 AM IST
ആലപ്പുഴ: ക്ഷേത്രത്തിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം.
ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനമെന്ന് കാരണം. സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുണിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്ന് മർദനമേറ്റ രാജേഷും ഭാര്യ അർച്ചനയും ആരോപിച്ചു.