റിസോർട്ടിലെ നീന്തൽകുളത്തിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു
Saturday, April 5, 2025 3:20 AM IST
കോഴിക്കോട്: കക്കാടംപൊയിൽ റിസോർട്ടിലെ നീന്തൽകുളത്തിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
റിസോർട്ടിലെ നീന്തൽകുളത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടം. അഷ്മിലിനെ ഉടൻ തന്നെ കക്കാടംപൊയിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.