തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
Friday, April 4, 2025 9:40 PM IST
കണ്ണൂർ: തലശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ വെടി പൊട്ടി. പോലീസുകാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.
തറയിൽ നിന്ന് ചീള് തെറിച്ചുവീണ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. തോക്ക് കൈകാര്യം ചെയ്ത സിപിഒയെ സസ്പെൻഡ് ചെയ്തു.