അർജുൻ ആയങ്കി പോലീസ് കസ്റ്റഡിയിൽ
Friday, April 4, 2025 12:29 PM IST
തിരുവനന്തപുരം: അർജുൻ ആയങ്കി പോലീസ് കസ്റ്റഡിയിൽ. നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കഴക്കൂട്ടത്ത് ഗുണ്ടാ പട്ടികയിലുള്ള ആദർശ് എന്നയാളുടെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിന്റെ വീട്ടിൽ പരിശോധനക്കെത്തിയതാണ് പോലീസ്. ആദർശിനെ കരുതൽ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം.
വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ താൻ ഉത്സവം കാണാനെത്തിയതെന്നാണ് അർജുന്റെ വിശദീകരണം.