മൂന്നാര്‍ ടൗണിലിറങ്ങി പടയപ്പ; വഴിയോര കടകൾ തകര്‍ത്തു
Friday, April 4, 2025 11:32 AM IST
മൂന്നാര്‍: കാട്ടാന പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് പുലര്‍ച്ചെ ടൗണില്‍ ഇറങ്ങിയ പടയപ്പ വഴിയോര കടകൾ തകര്‍ത്തു.
മൂന്നാര്‍ ആര്‍ഒ ജംഗ്ഷനിലാണ് പുലര്‍ച്ചെ പടയപ്പ എത്തിയത്. ടൗണിലിറങ്ങിയ ആന വഴിയോര കടകൾ തകര്‍ത്തുകയായിരുന്നു.
പഴയ മൂന്നാര്‍ ടൗണിന് സമീപത്തെ പാര്‍ക്കിലും ആന നാശം വരുത്തി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വച്ച് ആനയെ തുരത്തുകയായിരുന്നു.
വിനോദ സഞ്ചാര സീസണ് ആരംഭിയ്ക്കുന്ന സാഹചര്യത്തില്‍ ആന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.