സിപിഎം നേതാവ് എം.എം.മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thursday, April 3, 2025 11:57 PM IST
മധുര: പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവും മുൻമന്ത്രിയുമായ എംഎം മണിക്ക് ഹൃദയാഘാതം. മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്.