ഐപിഎൽ: ഹൈദരാബാദിനെതിരെ കോൽക്കത്തയ്ക്ക് മികച്ച സ്കോർ
Thursday, April 3, 2025 9:22 PM IST
കോൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കെകെആർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് എടുത്തത്.
വെങ്കടേഷ് അയ്യരുടേയും അങ്ക്രിഷ് രഘുവംശിയുടേയും അർധ സെഞ്ചുറിയുടെ മികവിലാണ് കെകെആർ മികച്ച സ്കോറിൽ എത്തിയത്. വെങ്കടേഷ് 60 റൺസെടുത്തപ്പോൾ രഘുവംശി 50 റൺസാണ് സ്കോർ ചെയ്തത്.
നായകൻ അജിൻക്യ രഹാനെ 38 റൺസെടുത്തു. റിങ്കു സിംഗ് 32 റൺസുമായി പുറത്താകാതെ നിന്നു. സൺറൈസേഴ്സിന് വേണ്ടി മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, സീഷാൻ അൻസാരി, ഹർഷൽ പട്ടേൽ, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.