ഐപിഎൽ: ഹൈദരാബാദിന് ടോസ്; കോൽക്കത്ത ബാറ്റ് ചെയ്യും
Thursday, April 3, 2025 7:18 PM IST
കോൽക്കത്ത: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്ത ഈഡൻ ഗൗർഡൻസിൽ 7.30 മുതലാണ് മത്സരം.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. കാമിന്ദു മെന്‍ഡിസ് ഐപിഎല്‍ അരങ്ങേറ്റം കുറിക്കും. സിമാര്‍ജീത് സിംഗ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. സ്പെന്‍സണ്‍ ജോണ്സണ് പകരം മൊയീന്‍ അലി ടീമിലെത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിംഗ് ഇലവൺ: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംശി, മൊയിന്‍ അലി, ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രമണ്‍ദീപ് സിംഗ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൺ : അഭിഷേക് ശര്‍മ, ഇഷാന് കിഷന്, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, ഹെന്റിച്ച് ക്ലാസെന് (വിക്കറ്റ് കീപ്പര്‍), കമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിംഗ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി.