ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; റബാഡ നാട്ടിലേക്ക് മടങ്ങി
Thursday, April 3, 2025 7:11 PM IST
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ നാട്ടിലേക്ക്. വ്യക്തിപരമായ കാരണത്തെ തുടർന്നാണ് റബാഡ നാട്ടിലേക്ക് മടങ്ങിയതെന്നാണ് ക്ലബ് അറിയിച്ചത്.
എന്നാൽ താരം എന്ന് തിരിച്ചെത്തുമെന്ന കാര്യം ക്ലബ് വ്യക്തമാക്കിയില്ല. ഗുജറാത്ത് ടൈറ്റൻഡസിന്റെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നു. പഞ്ചാബ് കിംഗ്സിനെതിരായ ആദ്യ മത്സരത്തിൽ 41 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് എടുത്തിരുന്നു.
മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം മത്സരത്തിൽ ഒരു വിക്കറ്റ് എടുത്ത റബാഡ 42 റൺസ് വിട്ടുകൊടുത്തിരുന്നു. ബുധനാഴ്ച നടന്ന ആർസിബിക്കെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.