ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നെ പ്ര​തി​ച്ചേ​ർ​ത്ത് എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്രം. എ​ക്സാ​ലോ​ജി​ക്കും ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും സി​എം​ആ​ർ​എ​ല്ലും സ​ഹോ​ദ​ര സ്ഥാ​പ​ന​വും പ്ര​തി​ക​ളാ​ണ്.

സേ​വ​നം ഒ​ന്നും ന​ൽ​കാ​തെ വീ​ണാ വി​ജ​യ​ൻ 2.70 കോ​ടി കൈ​പ്പ​റ്റി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ 10 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ ടി.​വീ​ണ , സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത, സി​എം​ആ​ർ​എ​ൽ സി​ജി​എം ഫി​നാ​ൻ​സ് പി.​സു​രേ​ഷ് കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി. ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് എ​സ്എ​ഫ്ഐ​ഒ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

സി​എം​ആ​ർ​എ​ൽ- എ​ക്സാ​ലോ​ജി​ക്ക് ഇ​ട​പാ​ടി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യു​ള്ള എ​സ്എ​ഫ്ഐ​ഒ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. എ​സ്എ​ഫ്ഐ​ഒ​യു​ടെ ചാ​ർ​ജ് ഷീ​റ്റി​ൽ ഗു​രു​ത​ര വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.