തലശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും പിടികൂടി
Thursday, April 3, 2025 5:41 PM IST
കണ്ണൂർ: തലശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും പിടികൂടി. സ്വർണ്ണ വ്യാപാരിയായ ശ്രീകാന്ത് കദമിന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്.
ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് 44 ലക്ഷത്തിലധികം രൂപയും 17 കിലോ വെള്ളി ആഭരണങ്ങളുമാണ് പോലീസ് കണ്ടെടുത്തത്. ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു.
പിടികൂടിയ പണം പിന്നീട് പൊലീസ് കോടതിയിൽ ഹാജരാക്കി. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന.