ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി, ബസ് തല്ലിത്തകർത്തു
Thursday, April 3, 2025 5:00 PM IST
കൊച്ചി: ഇടപ്പള്ളിയിൽ നടുറോഡിൽ മാരകായുധങ്ങളുമായി സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പറവൂരിൽനിന്നു വന്ന ബസും അക്രമകാരികൾ അടിച്ചു തകർത്തു.
യാത്രക്കാർ ബസിലുണ്ടായിരിക്കെയാണ് ജീവനക്കാർ ഏറ്റുമുട്ടിയത്.