ലഹരിക്കേസ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
Thursday, April 3, 2025 3:57 PM IST
വയനാട്: കാരന്തൂര്‍ ലഹരിക്കേസ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാരന്തൂരിലെ ടൂറിസ്റ്റ് ഹോമില്‍നിന്ന് 221 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ അഞ്ചാം പ്രതിയാണ് ഇയാള്‍.
സംഭവത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ഇതോടെ കുന്ദമംഗലം പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിന് പിന്നാലെ കരിപ്പൂര്‍ വിമാനത്തില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്.