താമരശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
Thursday, April 3, 2025 3:44 PM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ ബൈക്കിലിടിച്ച് കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.
താമരശേരി ചുരം ഒന്നാം വളവിന് സമീപത്താണ് ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. കർണാടക കുടക് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
കാർ യാത്രക്കാർ ഷെമീർ, ഷെഹീൻ, റെഹൂഖ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികനായ മുനവ്വറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെളിമണ്ണ സ്വദേശിയായ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.