കോണ്‍ഗ്രസ് വിപ്പ് നൽകിയിട്ടും വഖഫ് ചർച്ചയിൽ പങ്കെടുക്കാതെ പ്രിയങ്ക ഗാന്ധി
Thursday, April 3, 2025 12:29 PM IST
ന്യൂഡൽഹി:ലോക്സഭയിലെ വഖഫ് നിയമ ഭേദഗതി ബില്‍ ചർച്ചയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തില്ല. കോൺഗ്രസ് വിപ്പ് നൽകിയിട്ടും ചർച്ചയുടെ ഒരു ഘട്ടത്തിലും പ്രിയങ്ക ലോക്സഭയിലെത്തിയില്ല.
അതേസമയം ലോക്സഭയിൽ എത്താത്തതിന്റെ കാരണം പ്രിയങ്കയും പാർട്ടിയും വ്യക്തമാക്കിയില്ല. എന്നാൽ വഖഫ് നിയമ ഭേദഗതി ബില്ലിലെ കോൺഗ്രസ് നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.
ബില്ല് അടിച്ചേൽപ്പിക്കുകയായിരുന്നു. ഭരണഘടന ലംഘനമാണ് നടന്നത്. ബിജെപിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു.