ആലുവയില്‍ നിയമവിദ്യാര്‍ഥിയെ കാണാതായ സംഭവം; മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി
Thursday, April 3, 2025 11:13 AM IST
കൊച്ചി: ആലുവയില്‍ കാണാതായ നിയമവിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അതുല്‍ ആണ് മരിച്ചത്. എടത്തല മണലിമുക്കിലുള്ള കോളജിലെ വിദ്യാര്‍ഥിയാണ് ഇയാള്‍.
ആലുവയില്‍ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാള്‍. ബുധനാഴ്ച മുതലാണ് ഇയാളെ കാണാതായത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് ഒരാള്‍ താഴേയ്ക്ക് ചാടിയതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് സ്കൂബ സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.