റി​യാ​ദ്: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ര​ട​ക്കം അ​ഞ്ചു​പേ​ർ മ​രി​ച്ചു. ന​ഴ്സു​മാ​രാ​യ അ​ഖി​ൽ അ​ല​ക്സ്, ടീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച മ​റ്റ് മൂ​ന്ന് പേ​ർ സൗ​ദി പൗ​ര​ന്മാ​രാ​ണെ​ന്നാ​ണ് വി​വ​രം.

മ​ദീ​ന​യി​ലെ കാ​ർ‍​ഡി​യാ​ക് സെ​ന്‍റ​റി​ൽ നി​ന്നും അ​ൽ ഉ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ക​ത്തി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.