അനുകൂലിച്ചത് 288 പേർ, എതിർത്തത് 232 പേർ; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി
Thursday, April 3, 2025 2:16 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ബില്ലിനെ അനുകൂലിച്ച് 288പേരും എതിർത്ത് 232 പേരും വോട്ടു ചെയ്തു.
14 മണിക്കൂർ തുടർച്ചയായി നീണ്ട ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസായത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളും തള്ളി.
വോട്ടെടുപ്പില്‍ കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളി. ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന് എന്നിവരുടെ ഭേദഗതികളും സഭ തള്ളി.
അതേസമയം, വഖഫ് ദേദഗതി ബില്ലിന് പിന്നാലെ ചർച്ച് ബില്ല് വരുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ബിജെപി ക്രിസ്ത്യൻ സ്വത്തുക്കളിലും കൈകടത്തുമെന്നും ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഹൈബി ഈഡൻ പറഞ്ഞു.