ചത്തീസ്ഗഡിൽ ഉപാധികളോടെ ചർച്ചയ്ക്ക് തയാറെന്ന് മാവോയിസ്റ്റുകൾ
Thursday, April 3, 2025 12:16 AM IST
ന്യൂഡൽഹി: ചത്തീസ്ഗഡിൽ ചർച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി മാവോയിസ്റ്റുകളുടെ വാർത്താക്കുറിപ്പ്. ഉപാധികളോടെ ചർച്ച നടത്താമെന്നാണ് മാവോയിസ്റ്റ് നിലപാട്.
മേഖലയിലെ മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവയ്ക്കണം മേഖലയിൽ സുരക്ഷാസേനയുടെ പുതിയ ക്യാമ്പുകൾ തുറക്കരുത് എന്നിങ്ങനെയാണ് നിബന്ധനകൾ. ജനഹിതം കണക്കിലെടുത്ത് ചർച്ചയ്ക്ക് തയാറാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
എന്നാൽ നിബന്ധനകൾക്ക് വിധേയമായി ചർച്ചയ്ക്ക് ഇല്ലെന്ന് ചത്തീസ്ഗഡ് സർക്കാർ പ്രതികരിച്ചു. ഉപാധികളില്ലാതെ മാത്രമേ ചർച്ചയ്ക്കുള്ളൂ എന്നും സർക്കാർ വ്യക്തമാക്കി.