വ്യോമസേനാ വിമാനം തകര്‍ന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം
Wednesday, April 2, 2025 11:49 PM IST
ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വ്യോമസേന അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രദേശവാസികൾക്ക് ആർക്കും പരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തിനു പിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.