ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ല്‍ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ര്‍​ന്നു വീ​ണ് പൈ​ല​റ്റ് മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കോ​പൈ​ല​റ്റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

താ​ഴെ​വീ​ണ വി​മാ​നം പൂ​ര്‍​ണ​മാ​യി ക​ത്തി​യ​മ​ര്‍​ന്നെ​ന്നും അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെന്നും വ്യോ​മ​സേ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഉ​ന്ന​ത വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു.

സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.