വഖഫ് ബിൽ: ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡന് എംപി
Wednesday, April 2, 2025 10:36 PM IST
ന്യൂഡൽഹി: ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി. വഖഫ് ബില്ലിൻമേൽ ചർച്ച പുരോഗമിക്കേവ ആയിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.
താനും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നാണെന്നും താൻ അവരിൽ ഒരാളാണെന്നും ഹൈബി പറഞ്ഞു. ഈ ബില്ല് വഴി മുനമ്പത്തുകാർക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂർ കത്തിയപ്പോൾ സിബിസിഐ പറഞ്ഞത് സർക്കാർ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതെയാക്കിയ സർക്കാരാണിതെന്നും ഹൈബി കുറ്റപ്പെടുത്തി.