ഗൂഡല്ലൂരില്‍ കടന്നൽ ആക്രമണം; മലയാളി യുവാവിന് ദാരുണാന്ത്യം
Wednesday, April 2, 2025 8:06 PM IST
ഗൂഡല്ലൂര്‍: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല് കുത്തേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്.
കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാബിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല് കുത്തേറ്റു.
ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബിറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.