കോട്ടയത്ത് വൻ ഹാൻസ് വേട്ട; രണ്ട് ആസാം സ്വദേശികൾ പിടിയിൽ
Wednesday, April 2, 2025 6:50 PM IST
കോട്ടയം: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് ആസാം സ്വദേശികൾ പിടിയിൽ. ആസാമിലെ സോനിത്പൂർ ജില്ല സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരെയാണ് കോട്ടയം നർക്കോട്ടിക്സ് സെല്ലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
3750 പായ്ക്കറ്റ് ഹാൻസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ച കുമാരനല്ലൂർ മില്ലേനിയം ലക്ഷം വീട് കോളനിയിലെ വാടക വീട്ടിൽ നിന്നാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്.
ഏകദേശം രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ഹാൻസ് ശേഖരമാണ് പിടികൂടിയത്. ഹാൻസ് വൻ തോതിൽ കടത്തി കൊണ്ടുവന്ന് ആവശ്യക്കാർക്ക് രഹസ്യമായി വിൽപ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.