ജയ്സ്വാൾ മുംബൈ വിടുന്നു; അടുത്ത സീസണില്‍ ഗോവയിലേക്ക്
Wednesday, April 2, 2025 6:26 PM IST
മുംബൈ: യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിടുന്നു. അടുത്ത സീസണില്‍ ഗോവയ്ക്കായി കളിക്കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് താരം അനുമതി തേടിയതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് ജയ്സ്വാള്‍ അവസാനമായി മുംബൈയ്ക്കു വേണ്ടി കളിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യശസ്വി ഗോവയിലേക്ക് മാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടുത്ത സീസണില്‍ ഗോവയെ യശസ്വി നയിക്കുമെന്നും സൂചനയുണ്ട്.
ഉത്തര്‍പ്രദേശില്‍ ജനിച്ച യശസ്വി ചെറുപ്പത്തിലെ മുംബൈയിലെത്തിയതാണ്. 2019ലാണ് മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. മുംബൈക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച യശസ്വി 60.85 ശരാശരിയില്‍ 3712 റണ്‍സ് നേടി.