തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്ക് വി​നീ​താ വ​ധ​ക്കേ​സി​ന്‍റെ വി​ധി പ​ത്തി​ന് പ്ര​ഖ്യാ​പി​ക്കും. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച കേ​സി​ന്‍റെ അ​ന്തി​മ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു.

96 സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചു. 2022 ഫെ​ബ്രു​വ​രി ആ​റി​നാ​ണ് അ​മ്പ​ല​മു​ക്കി​ൽ ചെ​ടി​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്ന വി​നീ​ത ക​ഴു​ത്ത​റ​ത്ത് കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ൻ പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ രാ​ജേ​ന്ദ്ര​ൻ പേ​രൂ​ർ​ക്ക​ട​യി​ലെ ചാ​യ​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് വി​നീ​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.