താഴേതട്ടിലുള്ള ഘടകങ്ങളെ പിബി ചലിപ്പിക്കുന്നില്ല; സിപിഎം സംഘടനാരേഖയിൽ വിമർശനം
Wednesday, April 2, 2025 5:31 PM IST
മധുര: സിപിഎം സംഘടനാരേഖയിൽ നേതൃത്വത്തിനെതിരെ വിമർശനം. തെറ്റുതിരുത്താൻ തയാറാക്കിയ രേഖ താഴേതട്ട് വരെ എത്തിക്കാൻ പോളിറ്റ് ബ്യൂറോയ്ക്ക് കഴിയുന്നില്ല. കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതൾ ഉണ്ടെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഗാർഹിക പീഡനവും, സ്ത്രീധനം വാങ്ങലും പാർട്ടി നേതാക്കൾക്കിടയിലുമുണ്ട്. തെലങ്കാനയിൽ പാർട്ടി നേതാക്കൾക്കിടയിൽ അഴിമതി പ്രധാന വിഷയമാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പിബിക്ക് സംസ്ഥാന ഘടകങ്ങളെ ചലിപ്പിക്കാനായില്ല.
പലയിടത്തും സംഘടന നിർദേശങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നില്ല. സിസി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ച കുറയ്ക്കണം. പകരം സംഘടന ശക്തമാക്കാനുള്ള ചർച്ചകൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.