മുക്കത്ത് ബൈക്ക് ഇടിച്ച് പരിക്കറ്റ കാൽനടയാത്രക്കാരി മരിച്ചു
Wednesday, April 2, 2025 4:35 PM IST
കോഴിക്കോട്: മുക്കം കാരിയാകുളങ്ങരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽ നടയാത്രക്കാരി മരിച്ചു. മണാശ്ശേരി സ്വദേശിനി കുറ്റിയെരിമ്മൽ ഖദീജ (79) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതിനായിരുന്നു അപകടം. ബൈക്ക് ഇടിച്ച് തലക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ എത്തിക്കാൻ ആരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കറിയകുളങ്ങരയിലെ ബന്ധുവീട്ടിലേക്ക് പോവുമ്പോഴായിരുന്നു അപകടം നടന്നത്.
മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.