ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലൂ​ടെ ക​ട​ത്തി​യ 2500 കി​ലോ മ​യ​ക്കു​മ​രു​ന്ന് നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്തു. വെ​സ്റ്റേ​ൺ നേ​വ​ല്‍ ക​മാ​ന്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള യു​ദ്ധ​ക്ക​പ്പ​ല്‍ ഐ​എ​ന്‍​എ​സ് ത​ര്‍​ക​ശ് ആ​ണ് ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബോ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹാ​ഷി​ഷും ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്ത​ത്. 2,386 കി​ലോ ഹാ​ഷി​ഷും 121 കി​ലോ ഹെ​റോ​യി​നും പി​ടി​ച്ചെ​ടു​ത്തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​വ​രെ മും​ബൈ​യി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. ക​ട​ലി​ലൂ​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.