മുംബൈ: ബാ​ങ്കോ​ക്കി​ൽ നി​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് ആ​ണ് പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ൽ മൂ​ന്നു​കോ​ടി രൂ​പ വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണ് മു​ഹ​മ്മ​ദ് ശ​രീ​ഫ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ക​സ്റ്റം​സി​ന്‍റെ എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ഹ​മ്മ​ദ് ശ​രീ​ഫി​ൽ നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സി​നെ ക​ണ്ട​പ്പോ​ൾ ഇ​യാ​ൾ പ​രു​ങ്ങി​യ​തോ​ടെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. വ​ലി​യൊ​രു ല​ഹ​രി​ക്ക​ട​ത്ത് ശൃം​ഖ​ല​യു​ടെ ക​ണ്ണി മാ​ത്ര​മാ​ണ് മു​ഹ​മ്മ​ദ് ശ​രീ​ഫ് എ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി.