ജമ്മു കാഷ്മീർ അതിർത്തിയിൽ പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ
Wednesday, April 2, 2025 2:28 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പൂഞ്ചിലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും പ്രകോപനമില്ലാതെ വെടിയുതിർത്തുവെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇതേതുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വെടിവയ്പിൽ പാക്കിസ്ഥാൻ ഭാഗത്ത് ആളപായമൊന്നും ഉണ്ടായതായി ഇന്ത്യൻ സൈന്യം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സ്ഫോടനത്തിലും തുടർന്നുള്ള വെടിവയ്പിലും അഞ്ച് ശത്രു സൈനികർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ ഒന്നിന് പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറിയതിനെത്തുടർന്ന് കൃഷ്ണ ഘാട്ടി മേഖലയിൽ കുഴിബോംബ് സ്ഫോടനമുണ്ടായി. തുടർന്ന് പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.