ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്സ​ണ​ലി​ന് ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫു​ൾ​ഹാ​മി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ല​ണ്ട​നി​ലെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മൈ​ക്ക​ൽ മെ​റി​നോ​യും ബു​കാ​യോ സാ​ക​യും ആ​ണ് ഗ​ണ്ണേ​ഴ്സി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മെ​റി​നോ 37-ാം മി​നി​റ്റി​ലും സാ​ക 73-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

റെ​ഡ്രി​ഗോ മു​നി​സാ​ണ് ഫു​ൾ​ഹാ​മി​നാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 61 പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാ സ്ഥാ​ന​ത്താ​ണ് ആ​ഴ്സ​ണ​ൽ.