ശബരിമല നട തുറന്നു; 18 ദിവസം ദർശനത്തിന് അവസരം
Tuesday, April 1, 2025 8:26 PM IST
പത്തനംതിട്ട: ഉത്സവത്തിനും വിഷപൂജകള്ക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു.
ബുധനാഴ്ച രാവിലെ 9.45നും 10.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. പത്തിനു രാത്രി പള്ളിവേട്ടയും 11നു പമ്പയില്‍ പ്രത്യേകം തയാറാക്കിയ കടവില്‍ ആറാട്ടും നടക്കും.
ഉത്സവം കഴിഞ്ഞ് വിഷുവിനോടനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാൽ തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കും. 18ന് രാത്രി 10ന് നട അടയ്ക്കും. വിഷു ദിവസമായ 14 നു പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെയാണ് കണി ദര്‍ശനം.