എമ്പുരാന്റെ വ്യാജ പതിപ്പ്; യുവതി അറസ്റ്റിൽ
Tuesday, April 1, 2025 6:45 PM IST
കണ്ണൂർ: എമ്പുരാന് സിനിമയുടെ വ്യാജ പതിപ്പ് വിൽക്കുന്നതിനിടെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരിയിലെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്.
എമ്പുരാന്റെ വ്യാജ പതിപ്പ് ആവശ്യക്കാര്‍ക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ ഇവിടെനിന്ന് പകര്‍ത്തി കൊടുത്തിരുന്നു. 20 രൂപ മുതലാണ് ഇതിനായി ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
സിനിമ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു.