ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഗ്യാ​സ് സി​ല​ണ്ട​റു​ക​ളു​ടെ വി​ല എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കു​റ​ച്ചു. 19 കി​ലോ​ഗ്രാം വാ​ണി​ജ്യ എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ​ക്ക് 41 രൂ​പ​യാ​ണു കു​റ​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി​യി​ൽ പു​തു​ക്കി​യ റീ​ട്ടെ​യി​ൽ വി​ൽ​പ​ന വി​ല ഇ​പ്പോ​ൾ 1,762 രൂ​പ​യാ​ണ്. ചെ​ന്നൈ​യി​ൽ വി​ല 1921.50 ആ​യി. കൊ​ച്ചി​യി​ൽ 1767-1769 രൂ​പ നി​ര​ക്കി​ലാ​കും വാ​ണി​ജ്യ സി​ല​ണ്ട​റു​ക​ൾ ല​ഭി​ക്കു​ക.

ഹോ​ട്ട​ലു​ക​ൾ​ക്കും റ​സ്റ്റ​റ​ന്‍റു​ക​ൾ​ക്കും വി​ല​ക്കു​റ​വ് ആ​ശ്വാ​സ​മാ​കും. ക​ഴി​ഞ്ഞ മാ​സം, പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ വാ​ണി​ജ്യ എ​ല്‍​പി​ജി സി​ലി​ണ്ട​ർ വി​ല ആ​റ് രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ൽ ഏ​ഴ് രൂ​പ കു​റ​ച്ച​ശേ​ഷ​മാ​യി​രു​ന്നു ഈ ​വ​ർ​ധ​ന. ഗാ​ർ​ഹി​ക പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഗാ​ർ​ഹി​ക എ​ല്‍​പി​ജി വി​ല​യി​ൽ മാ​റ്റ​മി​ല്ല.