അച്ചൻകോവിലാറ്റിൽ വീണ് 15കാരി മരിച്ചു
Monday, March 31, 2025 11:05 PM IST
പത്തനംതിട്ട: അച്ഛനൊപ്പം നടക്കുന്നതിനിടെ നടപ്പാലത്തിൽ നിന്ന് കാൽ തെന്നി വെള്ളത്തിൽ വീണ് കൗമാരക്കാരി മരിച്ചു. വലഞ്ചുഴിയിൽ അച്ഛൻകോവിൽ ആറ്റിൽ വീണ് അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്.
വെള്ളത്തിൽ വീണ കുട്ടിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നയാളും നീന്തി കയറി. പെൺകുട്ടിക്കായി ഫയർഫോഴ്സ് നടത്തിയ തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ. ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്.