ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടത്; എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ
Monday, March 31, 2025 9:55 PM IST
തിരുവനന്തപുരം: സംഘർഷങ്ങൾക്കും കലാപത്തിനും എതിരായി സമാധാനം നമുക്കെല്ലാവർക്കും വേണം എന്നൊരു ആശയം എമ്പുരാനിൽ ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മതനിരപേക്ഷ രാഷ്ട്രീയത്തിനെ ചിത്രത്തിൽ ആവിഷ്കരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സിനിമ കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കലയെ കലയായി കാണണം. സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടു വരുന്ന കലാരൂപമാണ്. ശരിയും തെറ്റും സമൂഹമാണ് തിരിച്ചറിയേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.