വാങ്കഡെയിൽ തകർന്നടിഞ്ഞ് കോൽക്കത്ത; മുംബൈയ്ക്ക് ജയിക്കാൻ 117
Monday, March 31, 2025 9:45 PM IST
മുംബൈ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 117 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 16.2 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി.
16 പന്തില്‍നിന്ന് 26 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കോല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഒമ്പതാമനായി ഇറങ്ങി 12 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത രമണ്‍ദീപ് സിംഗാണ് കോല്‍ക്കത്തയുടെ സ്കോര്‍ 100 കടത്തിയത്.
അജിങ്ക്യ രഹാനെ (11), റിങ്കു സിങ് (17), ഇംപാക്റ്റ് പ്ലെയര്‍ മനീഷ് പാണ്ഡെ (19) എന്നിവരാണ് കോല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നവര്‍. ക്വിന്റണ്‍ ഡിക്കോക്ക് (ഒന്ന്), സുനില്‍ നരെയ്ന് (0), വെങ്കടേഷ് അയ്യര്‍ (മൂന്ന്), ആന്ദ്രേ റസല്‍ (അഞ്ച്) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നാല് വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാറാണ് മുംബൈയുടെ താരം. അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസൽ എന്നിവരുടെ വിക്കറ്റുകളാണ് അശ്വനി കുമാര്‍ സ്വന്തമാക്കിയത്.
രണ്ട് ഓവറിൽ 19 റൺസ് വഴങ്ങിയ ദീപക് ചഹര്‍ രണ്ട് വിക്കറ്റുകൾ നേടി. ട്രെൻഡ് ബോൾട്ട്, ഹര്‍ദിക് പാണ്ഡ്യ, വിഘ്നേഷ് പുത്തൂര്‍, മിച്ചൽ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.