എമ്പുരാന് സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തീയറ്ററുകളില്‍ എത്തില്ല
Monday, March 31, 2025 5:51 PM IST
തിരുവനന്തപുരം: എമ്പുരാന് സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തീയറ്ററുകളില്‍ എത്തില്ല. റീ സെന്‍സര്‍ ചെയ്യപ്പെട്ട പതിപ്പ് ഇന്ന് വൈകുന്നേരത്തോടെ പ്രദര്‍ശനം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്.
എന്നാൽ, റീ എഡിറ്റിംഗ് പൂർത്തിയാക്കി തീയറ്റർ പ്രദർശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികൾക്ക് സമയം എടുക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ പുതിയ പതിപ്പ് തീയറ്ററുകളില്‍ എത്തും.
റീ സെന്സറിംഗില് മൂന്ന് മിനിറ്റ് രംഗങ്ങളാണ് വെട്ടി മാറ്റിയത്. റീ എഡിറ്റ് ചെയ്ത പതിപ്പ് ഉടന്‍ തീയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടി.