നോയിഡയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം
Monday, March 31, 2025 4:40 PM IST
ലക്നോ: ഉത്തർപ്രദേശിലെ നോയിഡയിൽ വൻ തീപിടിത്തം. സൂരജ്പൂരിൽ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
പതിനഞ്ച് തൊഴിലാളികൾ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുവരികയാണ്.
തീപിടിത്തത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.