ഏഴ് വയസുകാരി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ; പിതാവ് ഒളിവിൽ
Monday, March 31, 2025 4:32 PM IST
ന്യൂഡൽഹി: ഏഴു വയസുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടക്കൻ ഡൽഹിയിലെ സ്വരൂപ് നഗർ പ്രദേശത്തെ വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ബിഹാറിലെ പാറ്റ്ന സ്വദേശിയായ പ്രേം സിംഗി (32)ന്റെയും മുസ്കാ(32)ന്റെയും മകളാണ് മരിച്ചത്. ദമ്പതികൾക്ക് ഒൻപത് വയസുള്ള മറ്റൊരു മകളുമുണ്ട്.
കുട്ടിയുടെ പിതാവ് ഒളിവിലാണ്. കുട്ടി മരിച്ചതെന്ന് കരുതപ്പെടുന്ന സമയം ഇയാളും സുഹൃത്തും വീട്ടിൽ നിന്നും പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രേം സിംഗിനെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.