കോഴിക്കോട്ട് നടുറോഡിൽ പടക്കം പൊട്ടിച്ചവർക്കെതിരെ കേസ്
Monday, March 31, 2025 4:19 PM IST
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ച യുവാക്കള്‍ക്കെതിരെ പോലീസ് കേസ്. പൊതുസ്ഥലത്ത് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസപ്പെടുത്തിക്കൊണ്ട് ഏതാനും പേര് നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു.
ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. വാണിമേല്‍ ടൗണിലുണ്ടായ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് വളയം പോലീസ് പറഞ്ഞു.