ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു
Monday, March 31, 2025 2:31 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഒരു മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചു. സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്.
ബസ്തർ മേഖലയിലെ ബിജാപുർ ദന്തേവാഡ ജില്ലകളുടെ അതിർത്തിയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു.
പ്രദേശത്ത് തിരച്ചിലിന് ഇറങ്ങിയ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.