എംഡിഎംഎ മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ
Monday, March 31, 2025 1:52 PM IST
കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ (29) ആണ് പിടിയിലായത്.
കൊല്ലം ഇരവിപുരം പോലീസ് ഡൽഹിയിൽ എത്തിയാണ് അഗ്ബെദോയെ പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയിൽ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് ഇരവിപുരം പോലീസ് ഡൽഹിയിലെത്തി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അഗ്ബെദോ സോളമൻ പിടിയിലായത്. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നിഗമനം.