സ്കൂട്ടർ കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു
Monday, March 31, 2025 12:54 PM IST
മലപ്പുറം: കാടാന്പുഴയിൽ സ്കൂട്ടർ കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു. കുന്നത്തു പടിയന് ഹുസൈന് (65), മകന് ഹാരിസ് ബാബു(30) എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം. വലിയ ഇറക്കം ഇറങ്ങി വരുന്നതിനിടെയാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ കിണറ്റിലേക്ക് വീണത്. ഇരുവരും പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.
അപകടം നടന്ന ഉടന്‍ തന്നെ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.