എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പോലീസുകാരനെ സ്ഥലംമാറ്റി
Monday, March 31, 2025 10:17 AM IST
തിരുവനന്തപുരം: പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഷർണാസ് എന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടി സ്വീകരിച്ചത്. എഎസ്പി ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഷർണാസ്.
ഷർണാസിനെ ഞാറക്കൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. പെരുമ്പാവൂർ എഎസ്പി ശക്തിസിംഗ് ആര്യയുടെ പേരിലാണ് വ്യാജ ഇമെയിൽ അയച്ചത്.
സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്കാണ് മെയിൽ അയച്ചത്. എഎസ്പിയുടെ മെയില്‍ വന്നതിനെ തുടര്‍ന്ന് ഇത് വേരിഫൈ ചെയ്യാനായി റൂറല്‍ എസ്പി ഓഫീസില്‍ ബാങ്ക് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് എത്തിയത് വ്യാജ മെയിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്ക് പരാതി നല്‍കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷര്‍ണാസാണ് മെയില്‍ അയച്ചതെന്ന് കണ്ടെത്തിയത്.