ആശാവർക്കർ സമരം കടുപ്പിക്കുന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും
Monday, March 31, 2025 7:04 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാർ സമരം കടുപ്പിക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും.
സമരം അന്പതു ദിവസം പിന്നിടുമ്പോഴും സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടർന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് എത്തിയത്.
സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശാ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും. രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.