സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
Monday, March 31, 2025 6:45 AM IST
ബംഗളൂരു: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം നടത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷദ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരോടൊപ്പമുണ്ടായിരുന്ന കാസർഗോഡ് സ്വദേശി അബ്ദുൾ ലത്തീഫ് ഓടി രക്ഷപ്പെട്ടു. മംഗലാപുരത്തെ ഡെർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് മോഷണശ്രമം ഉണ്ടായത്. വാതിൽ പൊളിച്ചാണ് ഇവർ അകത്ത് കടക്കാൻ ശ്രമിച്ചത്.
സെക്യൂരിറ്റി അലാം അടിച്ചതോടെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. കേരളത്തിൽ വിജയ ബാങ്ക് മോഷണക്കേസ് പ്രതികളാണ് പിടിയിലായ മുരളി, ഹർഷദുമെന്ന് പോലീസ് പറഞ്ഞു.