ചെ​ന്നൈ: ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ പോ​ര​ടി​ച്ച പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സി​ന് ജ​യം. ഐ.​എം.​വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യ​ൻ ഓ​ൾ സ്റ്റാ​ർ​സി​നെ​തി​രെ റൊ​ണാ​ൾ​ഡി​ഞ്ഞോ​യും റി​വാ​ൾ​ഡോ​യും ഉ​ൾ​പ്പെ​ടെ ബ്ര​സീ​ൽ ടീം 2-1 ​ജ​യം സ്വ​ന്ത​മാ​ക്കി.

43-ാം മി​നി​റ്റി​ൽ വി​യോ​ള, 63-ാം മി​നി​റ്റി​ൽ റി​ക്കാ​ർ​ഡോ ഒ​ലി​വേ​ര എ​ന്നി​വ​രാ​ണു ബ്ര​സീ​ലി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. 44-ാം മി​നി​റ്റി​ൽ ബി​ബി​യാ​നോ ഫെ​ർ​ണാ​ണ്ട​സ് ഇ​ന്ത്യ​യ്ക്കാ​യി ആ​ശ്വാ​സ​ഗോ​ൾ നേ​ടി. ഡൂം​ഗ, ഗി​ൽ​ബ​ർ​ട്ടോ സി​ൽ​വ, ജോ​ർ​ജി​ഞ്ഞോ തു​ട​ങ്ങി​യ​വ​ർ ബ്ര​സീ​ലി​നാ​യി ക​ള​ത്തി​ൽ ഇ​റ​ങ്ങി.

ക്ലൈ​മാ​ക്സ് ലോ​റ​ൻ​സ്, എ​ൻ.​പി. പ്ര​ദീ​പ്, മ​ഹേ​ഷ് ഗാ​വ്‌​ലി, മെ​ഹ്താ​ബ് ഹു​സൈ​ൻ, സു​ഭാ​ഷി​ഷ് റോ​യ് ചൗ​ധ​രി തു​ട​ങ്ങി​യ​വ​ർ ഇ​ന്ത്യ​യ്‌​ക്കാ​യും പ​ന്തു​ത​ട്ടി. ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ഫു​ട്ബാ​ൾ ഉ​ച്ച​കോ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.