ആസാം മുന്‍ ആഭ്യന്തര മന്ത്രിയുടെ മകള്‍ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു
Sunday, March 30, 2025 11:42 PM IST
ഗോഹട്ടി: ആസാം മുന്‍ ആഭ്യന്തരമന്ത്രി ഭൃഗു കുമാര്‍ ഫുകാന്റെ മകള്‍ ഉപാസ ഫുകാന്‍ വീടിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. ഗുവാഹത്തി ഖര്‍ഗുലിയിലെ രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ഉപാസ താഴെ വീണത്.
മൃതദേഹം ജിഎംസി ആശുപത്രിയിലേക്ക് മാറ്റി. ഭൃഗു കുമാര്‍ ഫുകാന്റെ ഏക മകളായിരുന്നു ഉപാസ. കാല്‍വഴുതി വീണതാണോ ആത്മഹത്യയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
1985ല്‍ അസം ഗണപരിഷത്ത് സര്‍ക്കാറില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു ഭൃഗു കുമാര്‍ ഫുകാനൻ . 1985 മുതല്‍ മൂന്നു തവണ ജലുക്ബാരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി. നിലവിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മയോട് 2001ല്‍ പരാജയപ്പെട്ടു. 2006 മാര്‍ച്ച് 20ന് അസുഖത്തെ തുടര്‍ന്ന് ഫുകാന്‍ മരണപ്പെട്ടു.